Bamboo rice (Mulayari) as a food and medicine

 

Bamboo rice (Mulayari)  Bamboo rice as a food and medicine

bamboo rice mulayari buy online

കാഴ്ചകളുടെ ഖനിയാണ്‌ വയനാട്‌. ഒരുപക്ഷേ കാഴ്ച്ചകൾക്കപ്പുറം അനുഭവിച്ചറിയേണ്ട ഒരു രുചിയുണ്ട് ഇവിടെ അതാണ് പുതുതലമുറയ്ക്ക് അന്യം നിന്നുപോകുന്ന പ്രകൃതി വിഭവങ്ങളിൽ ഒന്നായ  മുളയരി Bamboo rice (Mulayari).

കണ്ടാല്‍ ഗോതമ്പ്‌ പോലെ തോന്നുമെങ്കിലും മുളയരി സ്വാദിലും ഗുണത്തിലും അരി പോലെ തന്നെ ആണ്. അല്‍പം മധുരിമ കൂടുതലുണ്ട്. സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലകുനിച്ച് നില്‍ക്കുന്ന മുളങ്കാടുകള്‍ വയനാടന്‍ കാടുകളിലെ സാധാരണ കാഴ്ചയാണ്. ജീവിതകാലത്ത് ഒരിക്കല്‍ മാത്രമേ മുള പുഷ്പിക്കൂ. വംശം നിലനിര്‍ത്താന്‍ കോടിക്കണക്കിനു വിത്തുകള്‍ നല്‍കി ജീവിതാന്ത്യത്തില്‍ പൂവിട്ട് വിടപറയുകയാണ് വയനാട്ടില്‍ മുളങ്കാടുകള്‍. കുലത്തിന്റെ നിലനില്പിനായി ഓരോ മുളന്തണ്ടും ആയിരക്കണക്കിന് വിത്തുകള്‍ ഭൂമിയില്‍ വിതറി ജീവന്‍ വെടിയും.

ഒരിക്കല്‍ മാത്രം പൂത്തുലഞ്ഞ് നില്ക്കുന്ന അവരുടെ ജീവിതം അരിമണികള്‍ പാകമായി പൊഴിഞ്ഞുവീഴുന്നതോടെ അവസാനിക്കുന്നു. മുളകള്‍ പൂത്‌താല്‍ പിന്നെ ഉണങ്ങി നശിച്ചു പോകുകയാണ്‌ചെയ്യുന്നത്.പന്ത്രണ്ടുവര്‍ഷമാകുമ്പോള്‍ മുതല്‍ നാല്‍പത് വര്‍ഷം വരെയാകുമ്പോള്‍ ആണ് മുള ക്കുന്നത്. പൂത്ത് കഴിഞ്ഞാല്‍ അരി വീഴുന്നതും നോക്കി പായ വിരിച്ച് ആദിവാസികളും നാട്ടുകാരും ത്തിരിക്കും.മുളയരിയുടെ ഔഷധമൂല്യവും വിലയും ആവശ്യക്കാരെ മുളയുടെ കാവല്‍ക്കാരാക്കുന്നു.

 Bamboo rice health aspects 

Bamboo rice mulayari

സ്വര്‍ണനിറത്തില്‍ കതിര്‍ക്കുലകളുമായി കുമ്പിട്ടുനില്‍ക്കുന്ന മുളങ്കൂട്ടങ്ങള്.മനുഷ്യനും വന്യമൃഗങ്ങള്‍ക്കും സഹായിയായ സസ്യങ്ങളിലൊന്നാണിത്. ഇംഗ്ലീഷില്‍ തോണി ബാംബുവെന്നും (Thorny Bamboo) വ്യവഹാരനാമത്തില്‍ ബാംബു എന്നും അറിയപ്പെടുന്ന മുളയാണ് നമ്മുടെ കാടുകളില്‍ വ്യാപകമായി കണ്ടുവരുന്നത്. ബാംബൂസ ബാംബോസാണ് ശാസ്ത്രനാമം. (bambusoides,bambusoides, Bambusa vulgaris, Bambusa balcooa)കേരളത്തില്‍ വ്യാപകമായി കാണുന്ന ഈ സസ്യം ഇന്ത്യയില്‍ മിക്കയിടത്തുമുണ്ട്. ആയിരം മീറ്റര്‍ വരെ ഉയരമുള്ള മലകളിലെ നനവുള്ള ഭൂമി ഇതിന് യോജിച്ചതാണ്.മുള ഏകപുഷ്പിയാണ്. ഒരു പ്രദേശത്തുള്ള എല്ലാ മുളകളും ഒന്നിച്ചു പൂക്കാറുണ്ട്. വിത്തു വിളഞ്ഞാല്‍ എല്ലാം കടയോടെ നശിക്കും. ആയുസ്സില്‍ ഒരിക്കലേ പുഷ്പിക്കൂ. മുപ്പതു മുതല്‍ നാല്പതു വര്‍ഷം വരെ കൂടുമ്പോഴാണ് പൂക്കുക. ഈര്‍പ്പം കുറഞ്ഞ സ്ഥലത്തെ മുള 30 വയസ്സു കഴിഞ്ഞാല്‍ പൂക്കാന്‍ തുടങ്ങും. നനവുള്ള ഭൂമിയില്‍ വളരുന്നവ 40 വര്‍ഷം വരെ പൂക്കാതെ നിന്നെന്നു വരാം. പൂക്കാന്‍ തുടങ്ങുമ്പോള്‍ ഇലകള്‍ കൊഴിഞ്ഞ് നഗ്‌നശാഖകളിലെല്ലാം പൂക്കളുണ്ടാകും. പൂവ് ചെറുതാണ്. ഇളംപച്ച നിറം. മുളയരി നെന്മണിപോലാണ്.

മുളങ്കാടുകളുടെ വന സൗന്ദര്യം –  ആയിരക്കണക്കിന്‌ മുളങ്കാടുകളാണ്‌ വയനാട്ടിലുള്ളത്‌. പൂത്തു തളിർത്തു നിൽക്കുന്നവയും പൂക്കളെല്ലാം കൊഴിഞ്ഞ്‌ ഒരായുസ്സ്‌ പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയവയുമൊക്കെയായി എവിടെയും മുളംകൂട്ടങ്ങൾ മാത്രം. പൂത്തുകഴിഞ്ഞ മുളംകൂട്ടങ്ങളുടെ ചുവട്ടിൽ നിന്നും ആദിവാസി സ്ത്രീകൾ മുളയരി ശേഖരിക്കുന്നതും കാണാം.അരി കൊണ്ടുള്ള എല്ലാ പലഹാരങ്ങളും ഇത് കൊണ്ടും ഉണ്ടാക്കാം. ചോറും വെക്കാം

 പ്രമേഹ രോഗികൾക്കുള്ള ഉത്തമ ആഹാരമാണത്രേ മുളയരി കൊണ്ടുണ്ടാക്കുന്ന ചോറ്‌

Bamboo Rice Nature Loc health benefits on line availability

മൂത്തു കൊഴിയാന്‍ തുടങ്ങുന്നതോടെ മുളങ്കൂട്ടത്തിന് ചുറ്റുമുള്ള കരിയിലയും മറ്റും തൂത്തുവാരി വൃത്തിയാക്കിയിടും. കൊഴിഞ്ഞുവീഴുന്ന മുളനെന്മണി വാരി പാറ്റിയെടുത്ത് പച്ചയ്ക്ക് കുത്തിയാണ് അരിയെടുക്കുന്നത്. പണ്ടുകാലത്ത് മുളയരി പ്രധാന ആഹാരംതന്നെയായിരുന്നു. ഗിരിവര്‍ഗക്കാരില്‍ കാട്ടുനായ്ക്കരും പണിയരും ഊരാളിമാരും കുറുമരുമെല്ലാം മുളയരി ഭക്ഷ്യാവശ്യത്തിനായി ശേഖരിക്കും. മുള പൂക്കാന്‍ തുടങ്ങിയാല്‍ നാലുമാസംകൊണ്ട് പൂത്ത് വിളവെടുപ്പ് പൂര്‍ത്തിയാകും. മഴക്കാലത്തിനുമുമ്പ് വിളവെടുപ്പ് കഴിയും.

പൊഴിയാത്ത മുളയരി കുലുക്കിപൊഴിച്ച് ശേഖരിച്ചതിനു ശേഷം അരിയില്‍ കുറച്ച് വെള്ളം തെളിക്കും. പിന്നീട് ഉരലില്‍ ഇട്ട് ഇടിച്ച്ഉമി കളഞ്ഞ് അരി ഉപയോഗിക്കും, പലവിധം പലഹാരങ്ങള്‍ ഉണ്ടാക്കുന്നതിനും ഈ അരിസഹായകമാവുന്നു. വളരെ സ്വാദേറിയ അരിയാണ് മുളയുടേത്. ചിലവു കുറഞ്ഞ ഒന്നായതുകൊണ്ട്എല്ലാവരും ശേഖരിക്കും. നെല്ലുൾപ്പെട്ട പുൽവർഗ്ഗത്തിൽപെട്ട മറ്റു സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്.

ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കാം ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു.

Bamboo rice cooked

മുളയരിയും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.

മുള പൂത്താല്‍ ക്ഷാമ കാലം –  മുളയരി കൌതുകം

“മുള പൂത്താല്‍ ക്ഷാമ കാലം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. മുള പൂക്കുന്ന കാലത്ത് മുളയരി തിന്ന് ഒരുപാടു എലികള്‍ പെറ്റു പെരുകും, മുളയരി തീരുമ്പോള്‍ ഈ എലികള്‍ മറ്റു ഭക്ഷ്യ സാധനങ്ങളില്‍ കൈ വെക്കും. അതും തീര്‍ന്നാല്‍ നാട്ടില്‍ ഇറങ്ങി വിളകള്‍ തിന്നു നശിപ്പിക്കാന്‍ തുടങ്ങും. അങ്ങനെ നാട്ടിലുള്ള ഭക്ഷ്യ സാധനങ്ങള്‍ എല്ലാം തീര്‍ന്നാല്‍ ക്ഷാമം വരും.. അത് കൊണ്ടായിരിയ്ക്കണം ഈ പറച്ചില്‍.”

Buy online Wayanadan Bamboo rice മുളയരി -വയനാടൻ മുളയരി ഓണ്‍ ലൈനിൽ ലഭിക്കാൻ

bamboo rice nature loc products

 

natureloc wayandan bamboo rice buy on line