Chutney – Chammanthi – Easy dish with minimum ingredients
Chammanthi – Chutney – Popular dish in Kerala.
Thy food is ………..thy medicine – Chutney – Chammanthi
These are some guidelines for cooking and eating nutritious and healthy food,which at the same time,is also palatable
Nutritive value
- Chutney (1 Table spoon)
- Calorie – 54 Kal
- Protein – 0.5 gm
- Carbohydrate – 2.1 gm
- Fat – 5.2 gm
It is such a popular dish in Kerala. It is an easy to prepare dish with minimum ingredients. This is a nostalgic item for all Keralites
Grind red chillies along with grated coconut,green chillies,ginger,tamarind or sliced mango and salt, blend it smooth but slightly coarse and serve it with rice,kanji or idli and dosa
Varieties of chutney or Chammanthi
So many varieties of chutney can be made from any single vegetable or combination of vegetables can be prepared either wet or dry and sweet,sour or hot
Chutney acts as an appetizer and also good for digestion. For diabetic amls, raw mango,ginger,garlic,fenugreek,curry leaves can be used.
It can be easily prepared without losing its nutritive values. It holds the vitamins,even without cooking the ingredients like coconut, green chilli,onion and curry leaves. For the real Kerala taste use ammikallu for grinding. Usually we prepare varieties of chutney included coconut,papad,mango,prawn,in our home.
And also we can included vegetables like jackfruit seed,yam,nutmeg,ginger and pulses like bengal gram,black gram,green gram,coconut is not essential for preparation
ചമ്മന്തി മലയാളികള്‍ക്ക് ഗൃഹാതുരത്വം ഉണ്ടാക്കുന്നതാണ്.
അമ്മിക്കല്ലില്‍ അരച്ച് ഉണ്ടാക്കുന്ന ചമ്മന്തിയും വാട്ടിയ വാഴയിലയില്‍ ചൂടോടെ ചോറ് പൊതിഞ്ഞു പൊതിച്ചോറു,വേവിച്ച കപ്പയും ചമ്മന്തിയും കഞ്ഞിയും ചമ്മന്തിയും , ചോറും ചമ്മന്തിയും, ഇന്നും നമ്മുടെ മനസ്സില്‍ മായാതെ നില്ക്കുന്നു.
പണ്ടൊക്കെ ദീര്‍ഘ യാത്രകളിലും മറ്റും പോതിചോറ് ഒരു അനുഗ്രഹം ആയിരുന്നു. പോതിചോറിലെ അവിഭാജ്യഘടകമായിരുന്നു ചമ്മന്തി
തേങ്ങ ചുട്ടരച്ചതും, മുളകു പൊടിയും ഉള്ളിയും പച്ച മുളകും ,ചേര്‍തും,പച്ച മാങ്ങാ, ഇഞ്ചി,കറിവേപ്പില ഇങ്ങനെ പച്ചക്കറികളോ പഴങ്ങളോ പലവ്യഞ്ജനങ്ങളും ഉപ്പും ചേർത്ത് അരച്ചെടുത്ത് തയ്യാറാക്കുന്ന വിഭവത്തെ ചമ്മന്തി എന്ന് പറയുന്നു.
ചട്ണി, അരപ്പ് എന്നീ പേരുകളിലും ഈ വിഭവം അറിയപ്പെടുന്നു. കഞ്ഞി, ദോശ, ഇഡ്ഡലി, ബിരിയാണി ഇവയ്ക്ക്ചമ്മന്തി ഉപയോഗിക്കുന്നു. വെള്ളം ചേർത്ത് അരച്ച് കുഴമ്പ് പരുവത്തിലാക്കിയതും പൊടിരൂപത്തിലുള്ളതുമായ രണ്ടുതരം ചമ്മന്തികൾ കേരളത്തിൽ നിലവിലുണ്ട്. ചേർക്കേണ്ട വിഭവങ്ങളെല്ലാം പൊടിച്ചു വച്ച്, ആവശ്യാനുസരണം വെള്ളമോ എണ്ണയോ ചേർത്ത് ഉപയോഗിക്കുന്ന രീതിയും ഉണ്ട്
ഇനി ഈ ചമ്മന്തി എന്ന പേര് എങ്ങനെ വന്നു എന്ന് അറിയേണ്ടേ?
ചമ്മന്തി ഉത്ഭവിച്ചത് ഇന്ത്യയില്‍ ആണ് കരുതപ്പെടുന്നു. ‘സംബന്ധി’ എന്ന സംസ്കൃത വാക്കിൽ നിന്നാണ് മലയാളത്തിലെ ‘സമ്മന്തി’ അഥവാ ‘ചമ്മന്തി’ ഉണ്ടായത്. സംബന്ധി പരസ്പരം ചേർന്നത് എന്നർത്ഥം. ചേർത്തരയ്ക്കുന്നതിനാലോ ചേർത്തു പൊടിക്കുന്നതിനാലോ ആകാം “സംബന്ധി” എന്ന പേര് വന്നത്.നമ്മള് മലയാളികള്‍ “സംബന്ധിയെ” “ചമ്മന്തി ” ആക്കി .
ഉപയോഗിക്കുന്ന ചേരുവകൾ എല്ലാം അമ്മിയിൽ അരച്ചും മിക്സി ഉപയോഗിച്ച് അരച്ചും ചമ്മന്തി തയ്യാറാക്കുന്നു. വെള്ളം വളരെ കുറച്ച് ഉപയോഗിച്ച് കുറുകിയ രൂപത്തിൽ ആണ് ചമ്മന്തി തയ്യാറാക്കാറ്. ചമന്തിയിൽ വെള്ളം ചേർത്ത് നേർപ്പിച്ച് കടുകു വറുത്തിട്ട രൂപത്തെ ചട്ണി എന്നു പറയുന്നു.
തേങ്ങാ ചുട്ട ചമ്മന്തി,ഉണക്ക ചെമ്മീന്‍ ചമ്മന്തി,പുളിച്ചമ്മന്തി, ഇഞ്ചി ചമ്മന്തി , മാങ്ങ ചമ്മന്തി,വേപ്പിലക്കട്ടി ചമ്മന്തി,ഉപ്പുമാങ്ങ ചമ്മന്തി, നെല്ലിക്ക ചമ്മന്തി ഉള്ളി ചമ്മന്തി, ……ഇങ്ങനെ ഇത്രയും വൈവിധ്യവും രുചിയും ഉള്ള ഒരു വിഭവം വേറെ ഉണ്ടോ
Chutney – Chammanthi cooking recipes
- Kanthari mulaku Chammanthi or Bird’s eye chili chutney
- Unakka kappa vevichathu and Ulli chammanthi or Dried tapioca with grated coconut mixture and shallot chutney
- How to make Chammanthi podi/ Veppilakatti or roasted chutney powder?
- Coconut (Thenga)-Raw Mango (Pacha Manga)-Onion (Ulli)-Chutney-Pacha Manga-Thenga Chammanthy
-
Mango recipes – Raw Mango Pickles – Pacha Manga Achar-Kannimanga Achar
- Pacha Manga Thenga Chammanthy – Kerala Recipes – An Easy tongue tickling chutney (Chammanthy)