Ramacham (Vetiver) – Medicinal herb with a supernatural fragrance
Ramacham (Vetiver) is a perennial grass
ഒരു പുല്‍ വര്‍ഗ്ഗത്തില്‍ പെട്ട ഔഷധസസ്യമാണ് രാമച്ചം. അലൗകീക സുഗന്ധവും അപൂര്‍വ്വ ഔഷധശേഷികളുമുള്ള തൃണം. തൃണങ്ങളില്‍ വീരനായിട്ടാണ് രാമച്ചത്തെ കണക്കാക്കിയിരുന്നത്. അതിനാല്‍ ഇതിന് ‘വീരതൃണം (വീരണം)’ എന്നും പേരുണ്ട്. ഒരു പുല്‍ വര്‍ഗ്ഗത്തില്‍പെട്ട രാമച്ചം പ്രധാനമായും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലാണ് കാണപ്പെടുന്നത്. വെറ്റിവെറിയ സൈസാനിയോയിഡസ് എന്നാണിതിന്റെ ശാസ്ത്ര നാമം. ഇന്ത്യ, ഇന്തോനേഷ്യ, ജാവ, ഹെയ്തി എന്നീ രാജ്യങ്ങളാണ് രാമച്ച കൃഷിയില്‍ മുന്‍നിരയിലുള്ളത്.
രാമച്ചം എന്നു കേൾക്കുമ്പോൾ മനസിൽ നിറയുന്നത് ഒരു പഴയ പരസ്യംമാണ്
രാമച്ചവീശറി പനിനീരിൽ മുക്കി അരോമൽ വീശും തണുപാണോ? അതിൽ നിന്നു തന്നെ നമ്മുക്ക് രാമച്ചതിന്റെ ഗുണം മനസിലാക്കുവാൻ കഴിയും.
അതിശീതളിമ ഗുണമായുള്ള രാമച്ചം ശരീരത്തിനു തണുപ്പ് നല്‍കുന്നതിനാല്‍ ആയുര്‍വേദ ചികിത്സയില്‍ ഉഷ്ണരോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.
രാമച്ചം കഫത്തിന്റെയും പിത്തത്തിന്റെയും ആധിക്യം കുറയ്ക്കും. കയ്പും മധുരവും കലര്‍ന്ന രുചിയുള്ള രാമച്ചം ശരീരത്തില്‍ അടിയുന്ന മാലിന്യങ്ങള്‍ പുറന്തള്ളി കോശങ്ങളെ പ്രവര്‍ത്തനക്ഷമമാക്കുന്നു.
ദുര്‍മ്മേദസ്സും കൊഴുപ്പും കുറയ്ക്കുന്നു. രക്തപ്രവാഹത്തെ സുഗമമാക്കുന്നു. മാനസിക സംഘര്‍ഷം കുറയ്ക്കുന്നു. കടുത്തവയറുവേദന, ഛര്‍ദി, മൂത്രതടസ്സം, സന്ധിവാതം എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്.
പ്രമേഹ രോഗത്തിനും രാമച്ചം വിശേഷപ്പെട്ടതാണ്. രാമച്ചം ഇട്ടുവെച്ച വെള്ളം ഒന്നാംതരം സുഗന്ധപൂരിതമായ ദാഹശമനിയാണ്. ആയുര്‍വേദത്തില്‍ ഉശീരാസവം, കുമാര്യാസവം, രാസ്‌നാദിചൂര്‍ണ്ണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങളില്‍ രാമച്ചത്തിന്റെ വേര് ഒരു പ്രധാന ഘടകമാണ്.
രാമച്ചം ഉഷ്ണ രോഗങ്ങള്‍ക്കും, ത്വക്ക് രോഗങ്ങള്‍ക്കും, സുഗന്ധതൈലം എടുക്കുന്നതിനും, ദാഹശമനിയായും, കിടക്ക,വിശറി നിര്‍മ്മാണം എന്നിവക്കും ഉപയോഗിക്കാം. ശരീരത്തിന് തണുപ്പേകാന്‍ ഉപയോഗിക്കുന്ന ഒരു ഔഷധസസ്യമാണിത്. ഇതിന്റെ വേരാണ് ഔഷധത്തിനായി ഉപയോഗിക്കുന്നത്. മണ്ണോലിപ്പ് തടയുന്നതിനും ഇത് ഒരു ഫലപ്രധമായ സസ്യമാണ്.
ഒരു സുഗന്ധവസ്തു എന്ന നിലയിലും ഒരു ഔഷധം എന്ന നിലയിലും രാമച്ചം പണ്ടു മുതല്‍ക്കേ പ്രസിദ്ധമാണ്. സുഗന്ധവും കുളിര്‍മയും പകര്‍ന്നിരുന്ന രാമച്ചവിശറിയും, രാമച്ചതല്‍പവും രാമച്ചതൈലവും പണ്ട് കാലം മുതല്‍ക്കേ പ്രശസ്തമാണ്.ചെന്നിവേദനക്ക് രാമച്ചത്തിന്റെ വേര് നന്നായി പൊടിച്ച് അരസ്പൂണ്‍ വെള്ളത്തില്‍ ചാലിച്ച് വേദനയുള്ളപ്പോള്‍ പുരട്ടുക. വാതരോഗം, നടുവേദന എന്നിവയ്ക്കെതിരെ രാമച്ചമെത്തയും പായും ഫലപ്രദമായി ഉപയോഗിക്കാം. വാറ്റിയെടുത്ത രാമച്ചതൈലം പനിയും ശ്വാസകോശരോഗങ്ങളും മാറാന്‍ തിളപ്പിച്ച വെള്ളത്തിലൊഴിച്ച് ആവിപിടിക്കുന്നത് നല്ലതാണ്. രാമച്ചതൈലം വൃണം കഴുകിക്കെട്ടാനും മരുന്നായും ഉപയോഗിക്കാം.
Ramacham grass oil with earthy fragrance –
രാമച്ചത്തിന്റെ വേരില്‍ നിന്നും നീരാവിസ്വേദനം വഴി വേര്‍തിരിച്ചെടുക്കുന്ന എണ്ണ പൗരസ്ത്യ വാസനദ്രവ്യങ്ങളില്‍ വച്ച് ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളതാണ്. വേരില്‍ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്.
ശരീരത്തിനു മൊത്തത്തില്‍ കുളിര്‍മയും ഉന്മേഷവും പകരാന്‍ രാമച്ചത്തിന്റെ എണ്ണയ്ക്കു കഴിയുന്നുണ്ട്. വേരുണക്കി വേവിച്ചാണ് എണ്ണ ഉണ്ടാക്കുന്നത്. സ്വാഭാവിക സുഗന്ധവും ഈ എണ്ണയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെ ആയുര്‍വേദ ചികിത്സകര്‍ രാമച്ചം കടുത്തവയറുവേദന, ഛര്‍ദി, സന്ധിവാതം എന്നിവയ്ക്ക് പ്രതിവിധിയായി നല്‍കാറുണ്ട്. വേരില്‍ മൂന്നര ശതമാനം എണ്ണ അടങ്ങിയിട്ടുണ്ട്
നീണ്ടുനില്‍ക്കുന്ന സ്വാഭാവിക സുഗന്ധം ഈ എണ്ണയുടെ പ്രത്യേകതയാണ്.
രാമച്ചം ഓണ്‍ലൈനിൽ ലഭിക്കാൻ – Buy ramacham online from Natureloc.com
ramacham,raamacham,vetiver,vetiver roots, ramacham scrubber, mixed ramacham scrubber,ramacham buy online,natureloc ramacham,natureloc vetiver,ushira,khas,khas roots,khus khus,vettiveru,Ilamichamver,Vattiver,Vettive,Ayurugaddiveru,Kuruveeru,Kuruveru,Lamajja Kamuveru,Vettiveellu, Vattiveeru,Vettiveerum,Vidavaliveru,Chrysopogon zizanioides
thankyou verymuch