Bamboo Rice (Mulayari ) Payasam – Cooking Recipes

 Bamboo Rice (Mulayari )Payasam  with different tastes

kadala parippu payasam recipes sweet payasam recipes

 

Bamboo rice payasam with saffron and condensed milk –

  • മുളയരി 100 ഗ്രാം
  • വെണ്ണ ഒരു ടീസ്​പൂൺ
  • പാൽ നാലു കപ്പ്
  • കണ്ടൻസ്ഡ് മിൽക്ക് അര കപ്പ്
  • പഞ്ചസാര അര കപ്പ്
  • ഏലപ്പൊടി അര ടീസ്​പൂൺ
  • കുങ്കുമപ്പൂ കാൽ ടീസ്​പൂ
  • നെയ്യ് ഒരു ടേബിൾ സ്​പൂൺ
  • നെയ്യിൽ വറുത്ത അണ്ടിപ്പരിപ്പ്, കിസ്മിസ് ഒരു ടേബിൾ സ്​പൂൺ

പാചകംചെയ്യുന്ന വിധം

രണ്ടു കപ്പ് പാലിൽ കുറച്ചു വെള്ളം ചേർത്ത് മുളയരി വേവിക്കുക. മുക്കാൽ വേവാകുമ്പോൾ ബാക്കി പാൽ ചേർത്ത് തിള വരുമ്പോൾ പഞ്ചസാരയിട്ട് പാകത്തിന് കുറുക്കി കണ്ടൻസ്ഡ് മിൽക്ക്, വറുത്ത അണ്ടിപ്പരിപ്പ്, കിസ്മിസ്, വെണ്ണ, ഏലപ്പൊടി, കുങ്കുമപ്പൂ ഇവ ചേർത്ത് ഇളക്കി വാങ്ങി അര മണിക്കൂർ കഴിഞ്ഞ് ഉപയോഗിക്കുക.

മുളയരി മുതിര പായസം 

Bamboo rice payasam Nature loc
1. മുളയരി (പൊടിച്ചത്) ഒരു കപ്പ്
2. മുതിര, മുത്താറി അരകപ്പ് വീതം
3. തേങ്ങ ഒന്ന്
4. ചുക്ക്, ഏലയ്ക്ക, ജീരകം ,ജാതിക്ക (എല്ലാംകൂടി പൊടിച്ചത്) ഒന്നര വലിയ സ്പൂണ്‍
5. നെയ്യ് രണ്ട് സ്പൂണ്‍
6. കിസ്മിസ്, അണ്ടിപ്പരിപ്പ് 10 എണ്ണം വീതം

പാചകംചെയ്യുന്ന വിധം

മുളയരിയും മുതിരയും നന്നായി കഴുകി ഉണക്കി ഓട്ടുവറ വറുക്കുക. വറക്കുമ്പോള്‍ മുളയരി മലരുപോലെയാവരുത്. ശര്‍ക്കര ഒന്നരകപ്പ് വെള്ളത്തില്‍ ഉരുക്കി പാനിയാക്കിവെക്കുക. തേങ്ങയില്‍നിന്ന് ഒന്നും, രണ്ടും മൂന്നും പാല്‍ ഓരോന്നെടുത്തു മാറ്റിവെക്കുക. മുതിരയും മുളയരിയും മൂന്നാംപാലില്‍ വേവിച്ച് മുത്താറി പൊടിച്ചതും ചേര്‍ത്ത് ശര്‍ക്കര പാനിയില്‍ വരട്ടുക. ഇതു കുറുകുമ്പോള്‍ ഒന്നാംപാലും രണ്ടാം പാലും ചേര്‍ത്ത് വാങ്ങിയശേഷം ആറാമത്തെ ചേരുവ ചേര്‍ക്കുക. നെയ്യില്‍ വറുത്ത കിസ്മിസും അണ്ടിപ്പരിപ്പും ചേര്‍ത്തുവാങ്ങുക.