വിനാഗിരി ചേർക്കാത്ത നല്ല പുളിയുള്ള വെളുത്തുള്ളി അച്ചാർ
വിനാഗിരി ചേർക്കാത്ത നല്ല പുളിയുള്ള വെളുത്തുള്ളി അച്ചാർ
- നല്ലെണ്ണ – 1/2 – 3/4 കപ്പ്
- കടുക് – 2 tsp
- ഉണക്കമുളക്ക് – 8
- കറിവേപ്പില
- ഇഞ്ചി – 4- 5 tbsp[അരിഞ്ഞതു]
- പച്ചമുളക് – 8 – 10
- വെളുത്തുള്ളി – 1/2 kg
- മഞ്ഞൾപൊടി – 1 and 1/4 tsp
- കാശ്മീരി മുളകുപൊടി – 7 – 8 tbsp
- ഉലുവപ്പൊടി – 1 tsp
- കായംപൊടി – 1 and 1/2 tsp
- നാരങ്ങാനീര് – 1/2 – 3/4 cup [രുചിക്ക് അനുസരിച്ചു
ആദ്യം നമുക്ക് പാനചൂടാക്കാം. പാൻ ചൂടായ കഴ്ഞ്ഞു
1/2 കപ്പ് നല്ലെണ്ണ ചേർക്കാം.
പിന്നെ 2tsp കടുക് ചേർക്കാം
.കടുക് ഒന്ന് പൊട്ടി കഴ്ഞ്ഞു കുറച്ചു ഉണക്കമുളക്കു,കറിവേപ്പില,8 പച്ചമുളക്,നാലോ അഞ്ചോ ഇഞ്ചി അരിഞ്ഞതു ഇവ എല്ലാംകൂടി ഒന്ന് ചേർത്ത് വഴറ്റുക.
അതിലേക്കു 1/2kg വെളുത്തുള്ളി ഇടുക. ഇത് എല്ലാം കൂടെ ഒന്ന് വഴറ്റി എടുകാം.
വെളുത്തുള്ളി ഒന്ന് സോഫ്റ്റ് ആവുന്നത് വരെ വഴറ്റുക. അത് കഴ്ഞ്ഞു ഇതില്ലേക്ക് 1tsp മഞ്ഞൾപൊടി ചേർക്കാം.
പിന്നീട് അതിലേക്കു 7tbsp കശ്‍മീരി ചില്ലി പൗഡർകൂടെ ഇട്ട് ഒന്ന് വഴറ്റുക. .
പിന്നെ അതിലേക്കു 1tsp ഉലുവാപ്പൊടിയും,കായംപൊടി 1 ആൻഡ് 1/2tsp ചേർക്കാം.
ഇത് എല്ലാംകൂടി ഒന്ന് മിക്സ് ചെയാം.അത് കഴിഞ്ഞു നമ്മുക്ക് ആവശ്യത്തിന് ഉപ്പും ചേർക്കാം.അതിലേക്കു കുറച്ചു തിളച്ച വെള്ളം കൂടെ ചേർക്കാം (ഗ്രേവിക്ക് അനുസരിച്ചു).എണ്ണ ഒന്ന് തെളിഞ്ഞു വരുന്ന വരെ നന്നായി ഇളക്കി കൊടുക്കാം.
അവസാനം ആയിട്ട് പുളിക്ക് വേണ്ടി നമുക്ക് കുറച് ചെറുനാരങ്ങാനീര് ചേർക്കാം.1/2 കപ്പ് ചെറുനാരങ്ങാനീര് ആണ് നമ്മൾ ഇപ്പോ ചേർത്തിരിക്കുന്നത്.
അങിനെ നമ്മുടെ വിനാഗിരി ചേർക്കാത്ത നല്ല പുളിയുള്ള വെളുത്തുള്ളി അച്ചാർ റെഡിയായി കഴിഞ്ഞു.