Does coconut oil become toxic when heated?
വെളിച്ചെണ്ണ (കൊകൊനട്ട ഓയിൽ) പുകയുന്നതു വരെ ചൂടാക്കരുത്
എണ്ണ പാചകത്തിനുപയോഗിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട രണ്ടു കാര്യങ്ങളാണ് സ്മോക്ക് പോയിന്റും എണ്ണയ്ക്കു തീ പിടിക്കുന്ന ഫ്ളാഷ് പോയിന്റും.
ചൂടാക്കുമ്പോൾ ഏതു താപനിലയിലാണ് എണ്ണ പുകയുന്നത് അതാണ് ആ എണ്ണയുടെ സ്മോക്ക് പോയിന്റ്. സ്മോക്ക് പോയിന്റ് ഉയർന്നതാണെങ്കിൽ ആ എണ്ണ നമുക്ക് ഉയർന്ന താപനിലയിൽ ചൂടാക്കാം.
എന്നാൽ സ്മോക്ക് പോയിന്റ് കുറഞ്ഞ എണ്ണയെ വറുക്കലിനും പൊരിക്കലിനും മറ്റുമായി അധികനേരം ചൂടാക്കുമ്പോൾ എണ്ണയിലുണ്ടാകുന്ന ഫ്രീറാഡിക്കലുകളും മറ്റുരസഘടകങ്ങളും കാൻസറിനും രക്തധമനികളുടെ ജരിതാവസ്ഥയ്ക്കും ഹൃദ്രോഗത്തിനുമൊക്കെ കാരണമാകാം.
പൊതുവേ സസ്യഎണ്ണകൾക്കാണ് ഉയർന്ന സ്മോക്ക് പോയിന്റ് ഉള്ളത്. എന്നാൽ എണ്ണ ആവർത്തിച്ചു ചൂടാക്കുമ്പോൾ സ്മോക്ക് പോയിന്റ് വീണ്ടും കുറയുന്നു.
വെളിച്ചെണ്ണയുടെ സ്മോക്ക് പോയിന്റ് കുറവാണ്. അതുകൊണ്ട് ഏറെനേരമെടുത്തുള്ള വറുക്കലിനും പൊരിക്കലിനും വെളിച്ചെണ്ണ യോജിച്ചതല്ല. എന്നാൽ സൂര്യകാന്തി എണ്ണയുടെ സ്മോക്ക് പോയിന്റ്.(460 ഡിഗ്രി ഫാരൻഹീറ്റ്) ഉയർന്നതായതിനാൽ ദീർഘനേരമുള്ള വറുക്കലിനും പൊരിക്കലിനും ഉത്തമമാണ്. നിലക്കടല എണ്ണ, തവിടെണ്ണ, എള്ളെണ്ണ തുടങ്ങിയവയ്ക്കും ഉയർന്ന സ്മോക്ക് പോയിന്റ് ഉണ്ട്. സോയോബീൻ എണ്ണ, ഒലീവ് എണ്ണ എന്നിവയ്ക്കു താഴ്ന്ന സ്മോക്ക് പോയിന്റ് ആയതിനാൽ വറുക്കാൻ ഉപയോഗിക്കരുത്.
എങ്ങനെ ശുദ്ധമായ വെളിച്ചെണ്ണ ഉണ്ടാകുന്നത് വെളിച്ചെണ്ണ എന്ന പേര് വരാൻ കാരണം
വിളഞ്ഞ.തേങ്ങ ഉണക്കി ഉണ്ടാക്കുന്ന കൊപ്ര ആട്ടി എടുക്കുന്ന എണ്ണയാണ് വെളിച്ചെണ്ണ എന്നറിയപ്പെടുന്നത്. എണ്ണ’ എന്ന പദത്തിന് ‘എള്ളിൽ നിന്ന് ലഭിക്കുന്നത്’ വെളിച്ചത്തിന് ഉപയോഗിക്കുന്ന എണ്ണ” (അതായത്, വിളക്ക് കത്തിക്കാൻ ഉപയോഗിക്കുന്ന എണ്ണ) എന്ന അർഥത്തിൽവെളിച്ചെണ്ണ എന്ന പദം രൂപപ്പെട്ടു. പണ്ടുകാലത്ത് ചക്കുപയോഗിച്ചായിരുന്നു എണ്ണയാട്ടിയിരുന്നത്.