• Home »
  • Diet »
  • Forget maida and help yourself by using jackfruit flour

Forget maida and help yourself by using jackfruit flour

Forget maida and help yourself by using jackfruit flour

jackfruit raw jack fruit

മൈദ ആരോഗ്യത്തിനു ഹാനികരമാണെന്ന് നമ്മുടെ ആരോഗ്യപ്രവര്‍ത്തകര്‍ നാഴികയ്ക്കു നാല്പതുവട്ടം പറയും. എങ്കിലും മൈദകൊണ്ടുള്ള ഉത്പന്നങ്ങള്‍ക്ക് കുറവൊന്നുമില്ലതാനും. ബേക്കറിയില്‍ കേക്കുണ്ടാക്കണമെങ്കില്‍ മൈദ വേണം. ചപ്പാത്തിയില്‍പ്പോലും മൈദ ചേര്‍ക്കും. എങ്ങനെ ഒഴിവാക്കും ഭീകരനായ മൈദയെ?  ഒഴിവാക്കിയാല്‍ പകരമാരുണ്ട് ? ഈ ചോദ്യങ്ങൾക്ക് എല്ലാം മറുപടിയാണ് ചക്കക്കുരുപ്പൊടി.

“ചക്കേം മാങ്ങേം ആറുമാസം, അങ്ങനേം ഇങ്ങനേം ആറുമാസം    

വേനല്‍കാലമായാല്‍ ചക്കയും മാങ്ങയുമായി. പണ്ടൊക്കെ ആറുമാസക്കാലം വീടുകളിലൊക്കെ ഇതുകൊണ്ടുള്ള വിഭവങ്ങളായിരിക്കും. ഇതില്‍ നിന്നാണ്‌ ചക്കേം മാങ്ങേം ആറുമാസം, അങ്ങനേം ഇങ്ങനേം ആറുമാസം എന്ന ചൊല്ലുണ്ടായത്‌. ചക്ക വിരിയുന്നതോടുകൂടി ഇടിച്ചക്ക, ഇടിച്ചക്ക മൂത്താല്‍ കൊത്തച്ചക്ക, കൊത്തച്ചക്ക മൂത്താല്‍ പച്ചച്ചക്ക, പച്ചച്ചക്ക പഴുത്താല്‍ ചക്കപ്പഴം എന്നിങ്ങനെ ചക്കകൊണ്ടുള്ള പല വിഭവങ്ങള്‍ അടുക്കളയിലരങ്ങേറും

ചക്ക കുപ്പയിലെ മാണിക്യം

Pulp or seeds of jackfruit seedsjackfruit flour

ചക്കയുടെ മഹത്ത്വം നമുക്ക് അറിയില്ലെന്നതാണ് ഈ വമ്പന്‍ഫലത്തിന്റെ ദുര്യോഗം.ലോകത്തിലെ ഏറ്റവും വലിയ പഴം എന്നറിയപ്പെടുന്ന ചക്ക പോഷകങ്ങളിലും വളരെ മുന്‍പിലാണ്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. ചക്കപ്പഴത്തിന്റെ സുഗന്ധത്തിന് കാരണം അതിലടങ്ങിയിരിക്കുന്ന പതിമൂന്നുതരം എസ്റ്ററുകളാണ് (സുഗന്ധം നല്‍കുന്നവ) പച്ച ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും മലബന്ധം തടയാനും സഹായിക്കുന്നു. ചക്കപ്പഴം ഊര്‍ജത്തിന്റെ വലിയ സ്രോതസാണ്. ഇത് ശരീരത്തില്‍ വേഗം ആഗിരണം ചെയ്യുന്നതിനാല്‍ ശരീരക്ഷീണമകറ്റി ഉണര്‍വു നല്‍കാന്‍ സഹായിക്കും. ചക്കപ്പഴം മില്‍ക്ക്ഷേക്കും, ചക്കജ്യൂസും ചക്കപ്പായസവുമെല്ലാം ഊര്‍ജ്ജദായകങ്ങളാണ്. ചക്കപ്പഴത്തിലെ സെലീനിയം ഹൃദയത്തെ സംരക്ഷിക്കുന്നു.

മറന്നേക്കൂ മൈദ എന്ന വില്ലനെ… പകരം ഇതാ ചക്കക്കുരു ,ചക്കച്ചുളപ്പൊടി, ചക്കക്കുരുപ്പൊടി,മാഗിക്കു പകരം നില്‍ക്കാന്‍ ചക്കയ്ക്കാവുമോ?

jackfruit-seeds-jackfruit flour

എന്തുകഴിച്ചു എന്നുചോദിച്ചാല്‍ ‘ചക്കപ്പുഴുക്ക്’ എന്നുപറയാന്‍ കേരളത്തിലെ പുതുതലമുറയ്ക്ക് മടിയായിരിക്കും. അതേകൂട്ടര്‍ കഴിച്ചത് ‘മാഗി’ എന്ന് പറഞ്ഞിരുന്നത് തെല്ല് അഭിമാനത്തോടെയായിരുന്നു. ചക്കയോട് അത്രയ്ക്ക് പുച്ഛം. ചക്കപ്പുഴുക്ക് കുറച്ചിലായി കാണുന്നവര്‍ക്ക് ചക്കനൂഡില്‍സ് സ്വീകാര്യമായേക്കാം.

അരി പൊടി,ചക്കച്ചുളപ്പൊടി/ചക്കക്കുരുപ്പൊടി തുല്യ അളവിൽ എടുത്തിട്ട് ജീരകം, അയമോദകം എന്നിവ കലര്‍ത്തി നൂഡില്‍സ് ഉണ്ടാക്കാം

 

ചപ്പാത്തി- ഗോതമ്പുപൊടിയും ചക്കക്കുരുപ്പൊടി തുല്യ അളവിൽ എടുത്തനമുക്ക്ച പ്പാത്തി ഉണ്ടാക്കാം.ചക്കക്കുരുവിന് കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനുമുള്ള ശക്തിയുണ്ടെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. കാന്‍സര്‍ കോശങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ ചക്കക്കുരിവിലുള്ള നിസിത്തിന്‍ സഹായിക്കും. ചക്കക്കുരുവില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന നെക്റ്റിന്‍ റേഡിയേഷന്‍ ചികിത്സയില്‍ ഫലപ്രദമാണ്.

How to make soft Chapatis

ചക്കക്കുരുപ്പൊടിയടക്കം വിവിധ ചക്ക വിഭവങ്ങൾ എവിടെക്കിട്ടും? 200ലേറെ വിഭവങ്ങള്‍ ചക്ക സംസ്‌കരിച്ച് ഉത്പാദിപ്പിക്കുന്നു .ചക്കച്ചുളപ്പൊടി, ചക്കക്കുരുപ്പൊടി, പള്‍പ്പ്, തേനിലിട്ട ചക്കപ്പഴം, പച്ചച്ചക്കച്ചുള ഉണക്കി പായ്ക്ക് ചെയ്തത്, ചക്കവരട്ടി, ജാം, ജ്യൂസ്, ഹല്‍വ, പ്രോട്ടീന്‍ പൗഡര്‍ 

ചക്ക ‘റെഡി റ്റു കുക്ക്’ “റെഡി റ്റു ഈറ്റ്” ഉൽപനങ്ങൾ നിർമിക്കുന്പോൾ ചക്കയുടെ ഗുണമോ രുചിയോ ഒട്ടും ചോരാതെ, അതിന്റെ തനതായ ഭാവങ്ങൾ അതെ പടി നില നിര്തികൊണ്ടാണ് ഉണ്ടാക്കുന്നത്.

Jack fruit products are readily available in our On line Stores  Dehydrated Jack fruits,Jackfruit seeds,Jackfruit Flour,Jackfruit wine etc..,

Jack fruit cooking recipes ,How to use jackfruit flour,how to make jackfruit flour chapati,Jackfruit pickles

jack fruit natureloc products buy on line