• Home »
  • Diet »
  • Arrowroot Powder as Food and Medicine – For better digestion for all age groups

Arrowroot Powder as Food and Medicine – For better digestion for all age groups

What is arrowroot powder (koovapodi)? How it is made ?

Arrow-Root-Powder koovapodi buy online

കൂവപ്പൊടിയുടെ ഔഷധമൂല്യം പറഞറിയിക്കേണ്ട കാര്യമില്ല വിശേഷിച്ചു പരിപാലനമൊന്നും ആവശ്യമില്ലാത്ത വിളയാണ് കൂവ. പല പറമ്പുകളിലും സമൃദ്ധമായി മുളച്ചുയർന്നു നിൽക്കുന്ന കൂവയുടെ പ്രാധാന്യം പലർക്കുമറിയില്ല..അമ്മയുടെ മുലപ്പാലിനു പകരം വയ്ക്കാവുന്നത്ര ഗുണമേന്മയുണ്ട് കൂവപ്പൊടിക്ക്. ദഹനശേഷിയും ദഹനേന്ദ്രിയങ്ങൾക്ക് ആരോഗ്യവും പ്രദാനം ചെയ്യുന്ന ഭക്ഷണം. കൊഴപ്പുനാരുകൾ ഇല്ലാത്തതും വേഗത്തിൽ ദഹിക്കുന്നതുമായതുകൊണ്ട് പ്രമേഹരോഗികൾക്കും ഹൃദ്രോഗബാധയുള്ളവർക്കും ചേർന്ന ഭക്ഷണം. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർധിപ്പിക്കാൻ ഉപകരിക്കും. ഇങ്ങനെ കൂവയെക്കുറിച്ചു പറയാനേറെയുണ്ട്.

Arrowroot Powder (koovapodi) as Food and Medicine

arrowroot-powder koovapodi buy online

ആഹാരമായും ഔഷധമായും ഉപയോഗിക്കുന്ന കൂവപ്പൊടി എങ്ങനെ ഉണ്ടാക്കുന്നത് എന്ന്നോക്കാം?

കിഴങ്ങ് കഴുകി അരച്ച് വെള്ളത്തിൽ കലർത്തി പലയാവർത്തി ഊറ്റിയെടുക്കുന്നതാണ് കൂവപ്പൊടി. ഒട്ടേറെ പറമ്പുകളിൽ കൂവ താനേ മുളച്ചുയർന്നു നിൽക്കുന്നുണ്ട്. കുറ്റ്യാടിപ്പുഴയുടെ തീരങ്ങളിൽ പറമ്പു കിളയ്ക്കാൻ പോകുന്ന തൊഴിലാളികൾക്ക് കൂലിക്കു പുറമേ ലഭിക്കുന്ന ബോണസാണ് കൂവക്കിഴങ്ങ്.കൂവക്കിഴങ്ങിലെ മായം തിരിഞ്ഞുമാറ്റലാണ് ആദ്യ ജോലി. മലയിഞ്ചി, മാങ്ങായിലി, ചേമ്പ് തുടങ്ങിയവയെല്ലാം കൂട്ടത്തിൽ കാണും.  പീന്നീട് തൊലി നീക്കി കഴുകി യന്ത്രത്തിൽ അരയ്ക്കുംകുഴമ്പുരൂപത്തിലുള്ള അരപ്പ് തുണിയിലരിച്ചു ദ‌ിവസങ്ങൾകൊണ്ട് പല തവണ വെള്ളത്തിൽ ഊറ്റി കയ്പ് നിശ്ശേഷം കളഞ്ഞു ലഭിക്കുന്ന കൂവപ്പൊടി കട്ടകളാക്കി ട്രേയിൽ നിരത്തി ഉണക്കിയെടുക്കും. നേർത്തകൂവപ്പൊടി പാറിപ്പോകാതിരിക്കാനും മാലിന്യം കലരാതിരിക്കാനുമാണ് കട്ടകളക്കുന്നത്.

Koovapodi (Arrowroot Powder) – for better digestion for all age groups

ഏത് പ്രായക്കാര്‍ക്കും രോഗാവസ്ഥയില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൂവപ്പൊടി 

How Koova podi (arrowroot) more acceptable for infants and children

How Koova podi (arrowroot) more acceptable for infants and children

ഇന്ന്കൂവയെകുറിച്ചു അധികമാർക്കും അറിയില്ല.കൂവയെന്ന് കേള്‍ക്കുമ്പോഴേ ചിലരുടെ മുഖം ചുളിയും. കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും കൂവ കൊണ്ടുള്ള വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ പൊതുവെ കുറവാണ്. ഏത് പ്രായക്കാര്‍ക്കും രോഗാവസ്ഥയില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി കൂവപ്പൊടി എന്ന് ഡോക്ടര്‍മാര്‍ ഒരുപോലെ ശുപാര്‍ശ ചെയ്യുന്നുണ്ട്

നിരവധി പോഷകഗുണങ്ങളുള്ള കൂവയില്‍ കൊളസ്‌ട്രോള്‍ തീരെയില്ല,കൂവയില്‍ കാര്‍ബോഹൈഡ്രേറ്റ്, പ്രോട്ടീന്‍ വൈറ്റമിനുകള്‍ക്ക് പുറമെ സോഡിയം, പൊട്ടാസ്യം, കാല്‍സ്യം, സിങ്ക് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.

കുട്ടികളിലെ അസുഖങ്ങൾ പൊതുവെ വീടുകളിലെ എല്ലാവരെയുംഒരുപോലെ വിഷമിപിക്കുന്ന്താണ്. പ്രത്യേകിച്ചും ദഹന പ്രശ്‌നങ്ങള്‍,വയറിളക്കം,ശർദിൽ,വയറുസംഭന്തമായ അസുഖങ്ങൾ ഉടനെ നമ്മൾ പലരും ഡോക്ടര്നെ ബുക്ക്‌ ചെയും. മണികൂറുകൾ ക്യു നില്കും. എന്നാൽ നമ്മുടെ പഴയ തലമുറകൾ ഇതൊക്കെ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെയുള്ള നുറുങ്ങു വൈദ്യം കൊണ്ട് പരിഹാരം കാണുമായിരുന്നു.

How Koova podi (arrowroot) more acceptable for infants and children

കൂവപ്പൊടി വെള്ളത്തിൽ കുറുക്കിയും,നല്ല നാടൻ അവൽ വെള്ളത്തിൽ തിളപിച്ചുമൊക്കെ കൊടുത്തു യാതൊരു ടെൻഷനും ഇല്ലാതെ വേഗത്തിൽ പരിഹാരം കാണുമായിരുന്നു. .കൂവ മൂത്രച്ചൂട്, മൂത്രപ്പഴുപ്പ്, മൂത്രക്കല്ല് തുടങ്ങിയ അസുഖങ്ങള്‍ വരാതിരിക്കാനും കൂവ ഉത്തമമാണ്. ഇനി ഈ അസുഖങ്ങള്‍ വന്നാല്‍ സുഖപ്പെടുത്താനും കൂവ ഉപയോഗിക്കാം. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശരീരത്തിന്റെ ക്ഷീണം മാറാനും ഉന്മേഷം ലഭിക്കാനും അത്യുത്തമമാണ് കൂവപ്പൊടി. ഛര്‍ദി, വയറിളക്കം തുടങ്ങിയ അസുഖങ്ങള്‍ വരുമ്പോള്‍ നല്‍കാവുന്ന ഏറ്റവും നല്ല പാനീയമാണിത്.

കൂവയുടെ കിഴങ്ങിൽ നിന്നും ഉണ്ടാക്കുന്ന കൂവപ്പൊടി നേരിയ പായസപ്പരുവത്തിൽ തിളപ്പിച്ച് മധുരം ചേർത്തുണ്ടാക്കുന്ന പായസമാണ് കൂവപ്പൊടി പായസം കൂവപ്പായസം നല്ല സ്വാദുള്ള ഈ ഭക്ഷണം ചെറിയകുട്ടികൾക്കു് കൊടുക്കുന്ന ഭക്ഷണമാണു്. വയറിളക്കം വന്നാൽ ഔഷധമായും കൂവപ്പൊടി പായസം ഉപയോഗിക്കും

ഒരു സ്പൂണ്‍ കൂവപ്പൊടി അഞ്ചു ഗ്ലാസ് വെള്ളത്തില്‍ അലിയിച്ചു രണ്ടു ആണി ശര്ര്‍ക്കര പൊടിച്ചു ചേര്‍ത്തു അടുപ്പത്ത് വെച്ചു ഇളക്കുക. അടിക്ക് പിടിക്കാതിരിക്കാന്‍ സ്വല്പം നെയ്യും ചേര്‍ക്കാം. ഇളക്കി കുരുക് കുറുകി വരുമ്പോള്‍ വാങ്ങി വെക്കുക. പായസം റെഡി.
ഇനി ഇതേ പോലെ പാലിലും ചെയ്യാം .

വീട്ടിലെത്തുന്ന അതിഥികൾക്കു ഒരു പാരമ്പര്യവിഭവം 

ഒരു ഗ്ലാസ് തേങ്ങാപ്പാൽ/പശുവിൻ പാൽ (അര ഗ്ലാസ് പാലും ബാക്കി വെള്ളവുമാകാം) എടുത്ത് അതിൽ ഒരു ടീസ്പൂൺ കൂവപ്പൊടി, പാകത്തിനു പഞ്ച‌സാര, ഏലക്കായി പൊടിച്ചത്, ഒരു നുള്ള് ഉപ്പ് എന്നിവ ചേർത്ത് അടുപ്പിൽ വച്ച് കൈവയ്ക്കാതെ ഇളക്കുക. തിളച്ചുയരുന്നതിനു തൊട്ടുമുമ്പ് വാങ്ങാം. വനില സത്തൊക്കെ ചേർത്ത് രുചി വൈവിധ്യങ്ങളുമാവാം. ചെറുചൂടോടെ കഴിച്ചാൽ ഹൃദ്യമായ രുചി

ധനുമാസത്തിലെ തിരുവാതിരയ്ക് കൂവപ്പൊടി,ശര്ക്കര,നാളികേരം എന്നിവ കൊണ്ട് തയ്യാറാക്കുന്ന ആരുടെ നാവിലും കൊതിയൂറും.അടുക്കളയിലെ ഈ വെളുത്ത പൊടി നല്ല ഒരു ആയുർവേദ ചേരുവകയാണ്

ഒന്നാന്തരം പോഷകാഹാരവും ഊർജദായകവുമാണ് കൂവ കാച്ചിയത്

  • കീമോതെറാപ്പി കഴിഞ്ഞ രോഗികൾക്കു മിക്ക ഭക്ഷണങ്ങളോടും രുചിതോന്നില്ല. അവരും പക്ഷേ, കൂവ കാച്ചിയത് ഇഷ്ടപ്പെടും
  • വയറു കാഞ്ഞിരുന്നശേഷം നോമ്പു തുറക്കുമ്പോൾ കൂവകച്ചിയത് കഴിക്കുന്നത് ദഹനം എളുപ്പമാക്കും
  • കുട്ടികൾക്കും മുതിർന്നവർക്കും ഭക്ഷണശീലങ്ങളിൽ ഉൾപ്പെടുത്താവുന്ന കൂവപ്പൊടി പക്ഷേ, ശുദ്ധമാണെന്ന് ഉറപ്പുവരുത്തണം

ശുദ്ധമായ കൂവപ്പൊടി എങ്ങനെ തിരിച്ചറിയാം?

കപ്പപ്പൊടി, മൈദ‌ മാവ് എന്നിങ്ങനെ പല മായങ്ങൾ ചേർത്താണ് പലരും കൂവപ്പൊടി ഉൽപാദിപ്പിക്കുന്ന ത്

ഒരു ഗ്ലാസ് പച്ചവെള്ളത്തിൽ പൊടി കലക്കി ഊറാൻ വച്ചാൽ ഒറിജിനൽ പൊടി അതിവേഗം അടിയിലൂറും. മായം ഉണ്ടെങ്കിൽ ഊറാതെ  കിടക്കും

ശുദ്ധമായ കൂവപ്പൊടി എവിടെ ലഭിക്കും ? Seeking original koovapowder

Arrowroot health articles – Buy fresh arrowroot powder (koovapodi) online

Koova_Podi_Arrowroot_Powder fresh naturally buy onlien natureloc

How to cook koova podi (arrowroot) for infants and children – Arrowroot cooking recipes

Arrow root (Koova podi ) Payasam

Arrow root (Koova podi ) Payasam

 

Koova – (Arroow root ) – Payasam- Halwa – Traditional Food recipes

Arrowroot Porridge or Koova podi Kuruk

 

 

Buy online original arrowroot power from Natureloc.com