Kanthari mulaku – Bird’s eye chilli – The Spice warehouse in a little green pack
Kanthari mulaku – Bird’s eye chilli – The Spice warehouse in a little green pack
കാന്താരി മുളക് എന്ന് കേൾക്കുമ്പോൾ തന്നെ ആദ്യം ഓർമ വരുന്നത്…
കപ്പയും കാന്താരി മുളക് ചമ്മന്തിയും,ചേന,ചേമ്പ്,കാച്ചിൽ പുഴുങ്ങിയതും കാന്താരി മുളക് ചമ്മന്തിയും,
നല്ല ഉണക്ക മീനും കാന്താരി മുളകും ചെറിയ ഉള്ളിയും കുടി ചതച്ചു നല്ല വെളിച്ചെണ്ണയും ഒഴിച്ച്
ചമ്മന്തീം ഉണ്ടാക്കി ഇത്തിരി ചൂട് കഞ്ഞിയും ….. കേള്‍ക്കുമ്പോഴെ വായില്‍ വെള്ളമൂറും….
ഒരു കാലത്ത് മലയാളിയുടെ ജീവിതത്തില്‍ ഒഴിവാക്കാനാത്തതു ആയിരുന്നു കാന്താരി മുളക്. മുറ്റത്തും,പറമ്പിലും,തൊടീലും എവിടെ നോക്കിയലും കാണാമായിരുന്ന നമ്മുടെ പറമ്പിൽ സുലഭമായിരുന്നതും ഇന്നില്ലാത്തതും ആയ കാന്താരി മലയാളി തഴഞ്ഞ ഈ കാന്താരി ഔഷധങ്ങളുടെ ഒരു കലവറ തന്നെ ആണെന്ന് നമ്മൾ ഓർക്കണം
Birds eye chilli – Kanthari mulaku –
എല്ലാ ഓർഗാനീക് എന്ന് പറഞ്ഞു ഓടിനടന്നു Q നിന്ന് മേടിക്കുന്ന നമ്മൾ തമിഴ് നാട്ടിൽ നിന്നും ,ശ്രീലങ്കൻ മുളകുകളും വാങ്ങി പറ്റിക്കപെടുകയാണെന്ന് നമ്മൾ അറിയുന്നില്ല.ഇന്ത്യയില്‍ നിന്നുള്ള മുളക് നിരോധിച്ച വാര്‍ത്ത നമ്മൾ വായിച്ചല്ലോ. ഇനി നമുക്ക് നമ്മുടെ ആവശ്യത്തിനു മുളക് വളര്തുന്നതിനെ പറ്റി ആലോചിക്കാം. 1 ,2 ചെടി മതി ഒരു വീടിലെ മുഴുവൻ ഉപയോഗത്തിന്.
വീട്ടില്‍ 1-2 കാന്താരി ചെടി നട്ട് വളര്‍ത്തിയാല്‍ മരുന്നടിച്ച പച്ച മുളക് ഒഴിവാക്കാം, കൂടെ ആരോഗ്യവും സംരക്ഷിക്കാം
പാചകത്തിനും ഔഷധമായും കാന്താരി ഉപയോഗിക്കുന്നു – Bird’s eye chilli health benefits and medicinal values
കാന്താരിയുടെ എരിവ് കൂടുംതോറും ഔഷധഗുണവും കൂടുമെന്നത് നമ്മുടെ പഴയ കണ്ടെത്തല്‍. മുളകിന്റെ പുകച്ചിലിന് കാരണം അതിലടങ്ങിയിരിക്കുന്ന കാപ്‌സിനോയിഡുകളാണ്. പല ആയുര്‍വേദ മരുന്നുകളുടെയും പ്രധാനഘടകവും ഈ രാസപദാര്‍ഥങ്ങള്‍ തന്നെ.
സന്ധികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന വേദനയകറ്റാന്‍ നാട്ടുവൈദ്യന്മാര്‍ പഴുത്ത കാന്താരി ഉപയോഗിച്ചിരുന്നു. തലച്ചോറിലേക്ക് സന്ദേശമെത്തിക്കുന്ന നാഡീവ്യൂഹത്തിലെ ഘടകത്തിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്നതിനാല്‍ വേദനസംഹാരിയായി പ്രവര്‍ത്തിക്കാനും കാന്താരിക്ക് കഴിയും. കാന്താരിരസത്തിന് രക്തക്കുഴലുകളെ വികസിപ്പിക്കാന്‍ കഴിവുണ്ട്
Fire up your weight loss with bird’s eye chillies (Kanthari mulaku)
കാന്താരി മാഹാത്മ്യം അവസാനിക്കുന്നില്ല, രക്തത്തിലെ കൊഴുപ്പ് ക്രമീകരിക്കുന്ന കാന്താരി അമിതവണ്ണം അഥവാ ദുര്‍മേധസ്സിന്റെ ശത്രുവാണ്. കൊലെസ്ട്രോള്‍ കുറയ്ക്കാന്‍ ഏറെ ഉത്തമം ആണ്. രക്ത ശുദ്ധി , ഹ്ര്യുദയാരോഗ്യം എന്നിവയ്ക്കും കാന്താരിയുടെ ഉപയോഗം വളരെ നല്ലതാണ്.
കാന്താരിയിലെ ‘ജീവകം സി’ ശ്വാസകോശരോഗങ്ങളെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യും. ഹൃദ്രോഗമുണ്ടാക്കുന്ന ട്രൈ ഗ്ലിസറൈഡുകളുടെ അധിക ഉത്പാദനത്തെ കാന്താരിമുളക് നിയന്ത്രിക്കും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തക്കുഴലുകള്‍ കട്ടിയാവുന്നത് തടയാനും കാന്താരിക്ക് കഴിയും. കാന്താരി മറ്റെല്ലാ ഔഷധങ്ങള്‍ക്കും രാസത്വരകമായി പ്രവര്‍ത്തിക്കുന്നു. ഉമിനീരുള്‍പ്പെടെയുള്ള സ്രവങ്ങളെ ഉദ്ദീപിപ്പിക്കുകയും അതുവഴി ദഹനപ്രക്രിയയെ സഹായിക്കുകയും ചെയ്യും
വാതരോഗം , അജീർണം,വായുക്ഷോഭം, പൊണ്ണത്തടി,പല്ലുവേദന, കൊളസ്ട്രോൾ എന്നിവ കുറയ്ക്കാൻ കാന്താരി ഉപയോഗിക്കുന്നു. ജീവകം സിയുടെ ഉറവിടമാണ് കാന്താരി മുളക്.
Birds eye chillies varieties
കാന്താരി പല നിറങ്ങളില്‍ ഉണ്ട്. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി, ഉണ്ടക്കാന്താരി എന്നിങ്ങനെ പലയിനം കാന്താരി ഉണ്ട്. പച്ച നിറമുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. വെള്ളക്കാന്താരിക്ക് എരിവ് താരതമ്യേന അല്‍പ്പം കുറവുമാണ്. കറികളില്‍ ഉപയോഗിക്കുന്നതിന് പുറമെ അച്ചാറിട്ടും ഉണക്കിയും കാന്താരി മുളക് സൂക്ഷിക്കാറാണ്ട്
കാന്താരി മുളക് കീടനാശിനി
കാന്താരി മുളക് അരച്ച് സോപ്പ് ലായനിയിൽ കലക്കി കീടനാശിനി ആയി ഉപയോഗിക്കാം. കാന്താരിയും ഗോമൂത്രവും ചേര്‍ന്നാല്‍ കീടങ്ങള്‍ പമ്പ കടക്കും
സങ്കരയിനം ഭീമന്‍ മുളക് വന്നപ്പോള്‍ കാന്താരി പിന്നിലാവുകയായിരുന്നു.എന്നാല്‍ ഇതിന്റെ എരുവിനെ വെല്ലാന്‍ മറ്റൊന്നും പകരമില്ലെന്ന് ആരും സമ്മതിക്കും.കാന്താരിമുളകിനെ ഇനി നിസ്സാരമായി കാണേണ്ട.ഇതിനെയും വിപണി കീഴടക്കുകയാണ്.
Bird eye chillies health articles read
- Can birds eye chili help in weight loss? What’s the benefit of taking birds eye chilies in your diet?
- Bird’s eye chillies – Kanthari mulaku (dried) – Health benefits
- BIrd eye chillies Chammanthi,pickles,kappyum kanthrai mulakum,kanthari mulaku dried pickles cooking recipes
- Kanthari mulaku Chammanthi or Bird’s eye chili chutney
- Kappa (Tapioca) Kanthari – Mulaku Chammanthi – Kerala’s delectable Food
- ഉണക്ക കാന്താരി മുളക് ഓണ്‍ലൈനിൽ ലഭിക്കാൻ – Natureloc.com